കുഴലൂത്തുകാര്‍ തയ്യാര്‍ !
കേരളം
കുറേ കാലമായി ഇതു കാണാന്‍
തുടങ്ങിയിട്ട്.പാഠ്യ
പദ്ധതി അയ്യഞ്ചു കൊല്ലം
കൂടുമ്പോള്‍ മാറി വരുന്ന
സര്‍ക്കാരുകള്‍ തീരുമാനിക്കും.
അങ്ങനെ മാറാനുള്ള
കാരണം ആരേയും ബോധിപ്പിക്കേണ്ടതില്ല.
അഥവാ വേണമെങ്കില്‍
തന്നെ ആടിനെ പട്ടിയാക്കുന്ന
വിദ്യ അസ്സലായി അഭ്യസിച്ച
രാജന്‍ ചെറുക്കാടിനെപ്പോലുള്ളവര്‍
പ്രമുഖ മാധ്യമങ്ങള്‍ ഉപയോഗിച്ച്
ആ കര്‍മം ഭംഗിയായി നിര്‍വഹിക്കുകയും
ചെയ്യും. സത്യവും
അസത്യവും കൂട്ടിക്കുഴച്ച്
മൂന്ന് നാലു ദിവസമായി അദ്ദേഹം
മാതൃഭൂമിയിലെഴുതുന്ന
'പൊതുവിദ്യാഭ്യാസം
പിന്‍ ബഞ്ചില്‍' എന്ന
ലേഖനം പത്രത്തില്‍ കാണുന്നതൊക്കെ
സത്യമാണെന്ന് കരുതുന്ന സാധു
ജനത്തെ ഉന്നം വച്ചുള്ള
കസര്‍ത്താണ്.
ശ്രീ
രാജന്‍ മുന്നോട്ട് വയ്ക്കുന്ന
ഉത്കണഠ യഥാര്‍ത്ഥമാണ്.
വലിയ ഒരു വിഭാഗം
കുട്ടികള്‍ അടിസ്ഥാന ശേഷികളില്‍
പിന്നിലാണ്. പക്ഷെ
അതിന്റെ കാരണങ്ങള്‍ ഉപരിപ്ലവമല്ല.
SSLC പരീക്ഷയുടെ
റിസള്‍ട്ടോ എന്‍ട്റന്‍സ്
പരീക്ഷയുടെ റാങ്ക് ലിസ്റ്റോ
മാനദണ്ഡമാക്കിയുള്ള
അന്വേഷണങ്ങള്‍ക്ക് വിധേയമാകുന്ന
ലഘു സമസ്യയല്ല അത്. സമഗ്രമായ
പഠനവും വിചിന്തനവും ഈ മേഖലയില്‍
നടന്നിട്ടില്ല. പരാജയങ്ങളുടെ
കാരണം അന്വേഷിക്കേണ്ടതല്ലേ
? പിന്നാക്കക്കാരായ
കുട്ടികള്‍ക്ക് ലഭിച്ച
അദ്ധ്യയനത്തിന്റെ അളവും
ഗുണവും അവരുടെ സാമൂഹ്യ
പരിസ്ഥിതിയും അന്വേഷിക്കേണ്ടതല്ലേ
? ആരാണ് അതിനു
മുതിര്‍ന്നിട്ടുള്ളത് ?
അവകാശങ്ങള്‍ക്കൊപ്പം
തന്നെയാണ് കടമകള്‍ എന്ന്
ഉറപ്പിച്ച് പ്രവര്‍ത്തിക്കുന്ന
എത്ര അദ്ധ്യാപകരുണ്ട് നമുക്ക്
? പഠിപ്പിക്കാതെ
ഉഴപ്പുന്നവര്‍ സംസ്ഥാനത്തില്ലേ?
ശ്രീ രാജന്‍ തന്നെ
പറയുന്നു അദ്ധ്യാപകര്‍
പകുതിയോളം പേര്‍ ഇംഗ്ളീഷില്‍
പിറകിലാണെന്ന്. അവരൊന്നും
DPEP സന്തതികളല്ല
എന്നുറപ്പല്ലേ ? SLAP ( Second
Language Acquisition Programme )-ലൂടെ
ഇംഗ്ളീഷ് പഠിച്ചവരല്ല അവര്‍.
കുറച്ചു
വര്‍ഷങ്ങള്‍ക്കുമുന്‍പ്
SSLC പരീക്ഷക്ക്
ഗ്രൂപ്പ് സിസ്റ്റം എന്നൊരു
പരിപാടി ഉണ്‌ടായിരുന്നു.
ഇംഗ്ലീഷ് ഹിന്ദി
മലയാളം ( ഒന്നാംഭാഷ
) എന്നിവയ്കെല്ലാം
കൂടി 90 മാര്‍ക്ക
കിട്ടിയാല്‍ കുട്ടി
പാസ്സാകുമായിരുന്നു. ഈ
ഭാഷകളില്‍ ഒന്നിന് പൂജ്യം
കിട്ടിയാലും കുഴപ്പമില്ല !
എന്നിട്ട് എത്രയായിരുന്നു
വിജയശതമാനം ? മോഡറേഷന്‍
അന്നുമുണ്ടായിരുന്നു.
പിന്നീട് അതുമാറി
ഓരോ വിഷയത്തിനും മിനിമം
മാര്‍ക്ക് വേണം എന്ന്
നിര്‍ബന്ധമാക്കി. രണ്ട്
സമയത്തും ഇംഗ്ലീഷിന് 'കത്തെഴുത്ത്
' എന്ന ഒരു നിര്‍ബന്ധ
ചോദ്യമുണ്ടായിരുന്നു.
10 മാര്‍ക്കാണ്
കിട്ടുക. കത്തിന്റെ
'ഫോം' ശരിയായാല്‍
5 മാര്‍ക്ക്
കിട്ടും. കഥ
വികസിപ്പിക്കാനായി നാലോ
അഞ്ചോ വാക്കുകള്‍ ചേര്‍ത്താല്‍
മതി, അതിനും കിട്ടും
5 മാര്‍ക്ക്.
അന്നൊക്കെ കത്തില്‍
സംബോധന, സ്ഥലം,
തിയ്യതി , എന്നിവ
യഥാസ്ഥാനത്ത് എഴുതിക്കുക
ഭാഷാധ്യാപകരുടെ പ്രധാന
പ്രവൃത്തിയായിരുന്നു.
അങ്ങനെ ഇംഗ്ലീഷിന്
ഒരുവിധം മിനിമം മാര്‍ക്ക്
നേടി പാസ്സായിരുന്നവരുടെ
ശതമാനമെത്രയായിരുന്നു എന്നും
കൂടി ശ്രീ രാജനെപ്പോലുള്ളവര്‍
അന്വേഷിക്കണം. അവര്‍ക്ക്
ഉണ്ടായിരുന്ന ഭാഷാശേഷിയെ
ഏതുപകരണം കൊണ്ടളക്കും സാര്‍
? അവരാണോ ഇന്നുള്ള
അദ്ധ്യാപകര്‍ ! അറിയേണ്ടതല്ലേ
അതും ? സര്‍വീസിലിരിക്കുന്നവര്‍ക്ക്
TET (teacher eligibility test ) വേണമെന്ന്
സര്‍ക്കാര്‍ പറഞ്ഞപ്പോള്‍
പ്രമുഖ അദ്ധാപക സംഘടന ഉത്തരവിന്റെ
കോപ്പി കത്തിച്ചതും സര്‍ക്കാര്‍
വാലും മടക്കി പിന്നാക്കം
പോയതും നമ്മള്‍ കണ്ടതല്ലേ
?
സ്വാശ്രയ
രീതി TTC BE d കോഴ്സുകളില്‍ക്കൂടി
നടപ്പിലായപ്പോള്‍ മലയാളം
കൂടി അറിയാത്ത ഒരു തലമുറയാണ്
ഗുരു പദവിയിലേക്ക് വന്നത്.
ഇനി വളരെക്കൂടുതല്‍
വരാനിരിക്കുകയും ചെയ്യുന്നു.
സമൂഹത്തിന്റെ സമസ്ത
മേഖലകളെയും ഈ സ്വാശ്രയ
അദ്ധ്യാപകര്‍ കുഴപ്പത്തിലാക്കും
എന്നതിന് സംശയമില്ല. ഈ
കാര്യങ്ങളൊക്കെ മൂടിവച്ച്
പാഠ്യപദ്ധതിയെ മാത്രം
കുറ്റപ്പെടുത്തുന്നത് ശരിയാണോ
?
DPEP തുറന്നിട്ട
വാതിലുകള്‍ കുട്ടികളുടെ
പ്രസിദ്ധീകരണങ്ങളുടെ
സര്‍ക്കുലേഷന്‍ കൂട്ടിയിട്ടില്ലേ
? എല്ലാ പത്രങ്ങള്‍ക്കും
ഒരു 'കുട്ടിപ്പേജ്''
നിര്‍ബന്ധമായിട്ടില്ലേ
? കവിതയും സാഹിത്യവും
വഴങ്ങുന്ന കുട്ടികളുടെ എണ്ണം
കൂടി. കുട്ടികളുടെ
സിനിമോത്സവങ്ങള്‍ വര്‍ഷം
തോറും നടന്നു വരുന്നു.
ഇക്കാര്യവും കൂടി
ചേര്‍ത്തുവച്ച് പഠിക്കണം.
വിജയങ്ങളുടെ കാരണവും
അന്വേഷിക്കണ്ടേ ? വിജയങ്ങള്‍
ഒറ്റപ്പെട്ടതല്ല എന്ന്
മനസ്സിലാക്കുകയും വേണം.
ഡി പി
ഇ പി കാലത്ത് അതിനെതിരെ സമരവും
പ്രചരണവും നടത്തിയവരെ തുടര്‍ന്നു
വന്ന ഗവണ്‍മെന്റ് ഔദ്യോഗിക
വിലയിരുത്തല്‍ /പരിഷ്കരണ
കമ്മിറ്റി അംഗങ്ങളായി
നിയമിച്ചതും നാം കണ്ടു.പിന്നീടെന്തുണ്ടായി
? ദയവുചെയ്ത്
പാഠ്യപദ്ധതിയില്‍ രാഷ്ട്രീയം
കലര്‍ത്താതിരിക്കുക.
No comments:
Post a Comment